Wednesday, July 16, 2025

16/07/2025






 

15/06/2025




അനീഷ ടീച്ചറും താജുദ്ദീൻ മാഷും ജോയിൻ ചെയ്തു.

 

14/07/2025

 പ്രിയ സുഹൃത്തുക്കളെ,

      ഇന്ന് ഉച്ചക്ക് 1.15 ന് ആഘോഷ കമ്മിറ്റിയുടെ ഒരു മീറ്റിംഗ് കൗൺസിലിങ് റൂമിൽ വെച്ച് ചേരുന്നതാണ്.. കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും എത്തിച്ചേരാൻ ശ്രമിക്കുക

പ്രിയപെട്ടവരെ,

ഇന്ന് വൈകുന്നേരം 4:15 ന് ഹൈ സ്കൂൾ സ്റ്റാഫ് റൂമിൽ വെച്ച് സ്റ്റാഫ്‌ മീറ്റിംഗ് നടക്കും. എല്ലാവരും കൃത്യ സമയത്ത് മീറ്റിംഗിൽ പങ്കെടുക്കുക.


അജണ്ട :


1. യാത്രയയപ്പ്








12/07/2025

 






Friday, July 11, 2025

11/07/2025


 SSLC-24-25 ന് 100 ശതമാനം വിജയം നേടിയ സ്കൂളുകൾക്ക്‌ കാസർഗോഡ് ജില്ലാ പഞ്ചായത്ത് നൽകുന്ന അനുമോദനം ബഹുമാനപ്പെട്ട മന്ത്രി ശശീന്ദ്രൻ അവർകളിൽ നിന്നും DDE മധു മാഷിന്റെ സാന്നിധ്യത്തിൽ GHSS udma ക്ക്‌ വേണ്ടി സ്വീകരിക്കുന്നു



10/11/2025

 പ്രിയപ്പെട്ടവരെ ശ്രദ്ധിക്കുക,


സ്കൂൾ കായികമേള-2025


നമ്മുടെ വിദ്യാലയത്തിലെ കായികമേള ഓഗസ്റ്റ് ആദ്യവാരം നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി, ക്ലാസ് ടീച്ചർമാർ ഈ വരുന്ന വെള്ളിയാഴ്ച (ജൂലൈ 11, 2025) ഹൗസ് ലിസ്റ്റുകൾ തയ്യാറാക്കി നൽകേണ്ടതാണ്.


ഹൗസ് ലിസ്റ്റ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:


 * ഓരോ ഹൗസിന്റെയും പേരുകൾ പ്രത്യേകം പേപ്പറുകളിൽ തരം തിരിച്ച് എഴുതുക.


 * യു.പി. വിഭാഗത്തിലെ ടീച്ചർമാർ തയ്യാറാക്കിയ ലിസ്റ്റുകൾ ധനേഷ് മാഷിനെ ഏൽപ്പിക്കുക.


 * ഹൈസ്കൂൾ വിഭാഗത്തിലെ ടീച്ചർമാർ തയ്യാറാക്കിയ ലിസ്റ്റുകൾ ബാബു സുരേഷ് മാഷിനെ ഏൽപ്പിക്കുക.


* ലിസ്റ്റിൽ  കുട്ടികളുടെ അഡ്മിഷൻ നമ്പർ, കുട്ടിയുടെ പേര് എന്നിവ ഉണ്ടായിരിക്കണം


കായികമേളയുടെ പൂർണ്ണ വിജയത്തിന് നിങ്ങളുടെയെല്ലാം സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു.